കരൾ (Liver) 25 ചോദ്യങ്ങൾ.


1. കരളിനെ കുറിച്ചുള്ള പഠനം?

Ans : ഹെപ്പറ്റോളജി

 2. കരളിന്റെ ആകെ ഭാരം?

Ans : 1500 ഗ്രാം

 3. കരൾ പുറപ്പെടുവിക്കുന്ന ദഹനരസം?

 Ans : പിത്തരസം

 4. പിത്തരസം സംഭരിക്കുന്നത്?

 Ans : പിത്താശയത്തിൽ

 5. കരൾ നിർമ്മിക്കുന്ന പ്ലാസ്മ പ്രോട്ടീൻ?

Ans : ഫൈബ്രിനോജൻ

 6. കരളിൽ സൂക്ഷിക്കുന്ന കാർബോഹൈഡ്രേറ്റ്?

Ans : ഗ്ലൈക്കോജൻ

7. കരൾ പുറപ്പെടുവിക്കുന്ന വിഷപദാർത്ഥം?

 Ans : അമോണിയ

 8. അമോണിയ കാർബൺഡയോക്സൈഡ്മായി കൂടിച്ചേർന്ന് ഉണ്ടാകുന്ന വസ്തു?

 Ans : യൂറിയ

 9. കരളിനെ ബാധിക്കുന്ന പ്രധാന രോഗങ്ങൾ?

 Ans : ഹെപ്പറ്റൈറ്റിസ് സിറോസിസ്

 10. ഏറ്റവും മാരകമായ ഹെപ്പറ്റൈറ്റിസ്?

 Ans : ഹെപ്പറ്റൈറ്റിസ് ബി

 11. കരളിലെ കോശങ്ങൾക്ക് ഉണ്ടാകുന്ന ജീർണ അവസ്ഥ?

 Ans : സിറോസിസ്

12. ഭാരം കൂടിയ കരൾ ഉള്ള ജീവി?

 Ans : പന്നി

 13. കരളിന്റെ പ്രവർത്തനങ്ങൾക്കാവശ്യമായ വൈറ്റമിൻ?

 Ans : വൈറ്റമിൻ കെ

 14. പിത്തരസത്തിൽ അടങ്ങിയിരിക്കുന്ന വർണ്ണ വസ്തുക്കൾ?

 Ans : ബിലിവിർഡിൻ, ബിലിറൂബിൻ

 15. കരളിൽ സംഭരിക്കുന്ന വൈറ്റമിൻ?

 Ans : വൈറ്റമിൻ എ

16. മനുഷ്യ ശരീരത്തിലെ രാസ പരീക്ഷണ ശാല?

Ans : കരൾ

17. ഏറ്റവും വലിയ ആന്തരികാവയവം?

Ans : കരൾ

18. ഏറ്റവും വലിയ രണ്ടാമത്തെ അവയവം?

Ans : കരൾ

19. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി?

Ans : കരൾ

20. മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതൽ താപം ഉൽപ്പാദിപ്പിക്കുന്ന അവയവം?

Ans : കരൾ

21. മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതൽ രാസാഗ്നികൾ ഉല്പാദിപ്പിക്കുന്ന അവയവം?

Ans : കരൾ

22. രക്തത്തിൽ അധികമുള്ള ഗ്ലൂക്കോസിനെ ഗ്ലൈക്കോജൻ ആക്കി സംഭരിക്കുന്ന അവയവം?

Ans : കരൾ

23. യൂറിയ നിർമ്മാണം നടക്കുന്ന അവയവം?

Ans : കരൾ

24. ഗ്ലൂക്കോസ് അളവ് രക്തത്തിൽ കുറയുമ്പോൾ ഗ്ലൈക്കോജൻ വിഘടിച്ച് ഗ്ലൂക്കോസ് ആയി മാറുന്ന പ്രവർത്തനം നടക്കുന്ന അവയവം?

Ans : കരൾ

25. മദ്യം ബാധിക്കുന്ന ശരീര അവയവം?

Ans : കരൾ



അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ദേശീയ പത്രങ്ങൾ - ഇന്ത്യ

കേരളം - ആദ്യ വനിതകൾ

കേരളം പ്രധാന നഗരങ്ങളും ഗ്രാമങ്ങളും